റോവർ റേഞ്ചർ ക്യാമ്പ് സമാപിച്ചു
1593893
Tuesday, September 23, 2025 1:26 AM IST
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന റോവർ റേഞ്ചർ ക്യാമ്പ് സമാപിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ് ജില്ല മുൻ സെക്രട്ടറി മണി ബാബു ക്ലാസെടുത്തു. സ്കൗട്ടിംഗിന്റെ ഭാഗമായി സേവനം ചെയ്യുന്ന റോവർ റേഞ്ചർ വിഭാഗ ത്തിലെ വിദ്യാർഥികൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട സ്വഭാവ സവിശേഷതകൾ, വിവിധ ജീവൻരക്ഷാ പ്രവർത്തനങ്ങൾ, ബാൻഡേജ്, ഫസ്റ്റ് എയ്ഡ് തുടങ്ങിയവ സംബന്ധിച്ചായിരുന്നു ക്ലാസ്. മെറിറ്റോറിയസ് അവാർഡുകൾ നേടിയ പ്രതിഭകളെ ക്യാമ്പിൽ ആദരിച്ചു.
പ്രിൻസിപ്പൽ സി.ഡി. സജീവൻ, എരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. റോവർ ലീഡർ ജെറിൻ ജോസ്, റേഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ് എന്നിവർ നേതൃത്വം നല്കി.