വൈഎംസിഎ വനിതാ ഫോറം രൂപീകരിച്ചു
1593888
Tuesday, September 23, 2025 1:26 AM IST
കുടിയാന്മല: വൈഎംസിഎ കുടിയാന്മല യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗവും വനിതാ ഫോറം രൂപീകരണവും കുടിയാന്മല മേരി ക്വീൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്നു. വൈഎംസിഎ കണ്ണൂർ സബ് റീജിയൺ ചെയർമാൻ ബെന്നി ചേരിയ്ക്കത്തടത്തിൽ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കുടിയാന്മല യൂണിറ്റ് പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു.
കുടിയാന്മല ഇടവക വികാരിയും വൈഎംസിഎ യൂണിറ്റ് രക്ഷാധികാരിയുമായ ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹഭാഷണം നടത്തി. വൈഎംസിഎ കണ്ണൂർ സബ് റീജിയൺ ജനറൽ കൺവീനർ ഷാജി ജോസഫ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നിർവഹിച്ചു. പുതുതായി രൂപീകരിച്ച വൈഎംസിഎ വനിത ഫോറം ഭാരവാഹികൾക്ക് വൈഎംസിഎ കേരള വനിത ഫോറം വൈസ് ചെയർപേഴ്സൺ ഗാഥ സജി സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈഎംസിഎ കണ്ണൂർ വനിതാ ഫോറം കൺവീനർ ടിന്റു ബിജി, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, ബിനു ഇളങ്കുന്നത്ത്പുഴ, സിജോ കണ്ണേഴത്ത്, മാത്യു അറയ്ക്കപ്പറമ്പിൽ, രജീഷ് അപ്രക്കുടിയിൽ, സാലി മുണ്ടാംപള്ളിൽ, വിനോദ് കാപ്പിൽ എന്നിവർ പ്രസംഗിച്ചു. ജോബിൻസ് കണ്ണേഴത്ത്, ജോസ് മുണ്ടാംപള്ളിൽ, സനീഷ് പെരികിലംകാട്ടിൽ, സജി പിണക്കാട്ട് എന്നിവർ നേതൃത്വം നൽകി. വനിത ഫോറം ഭാരവാഹികൾ: സാലി ജോസ് മുണ്ടാംപള്ളി - പ്രസിഡന്റ്, ജിൻസി പുല്ലാട്ട് - വൈസ് പ്രസിഡന്റ്, ഷീബ വിനോദ് കാപ്പിൽ- സെക്രട്ടറി, ജാസ്മിൻ ജോം കുടക്കച്ചിറ- ജോയിന്റ് സെക്രട്ടറി, ഗ്രേസ് ജിമ്മി ആയിത്തമറ്റം- ട്രഷറർ.