കേരള സ്കൂൾ ഗെയിംസ് ഫുട്ബോള്: മലപ്പുറത്തിന് കിരീടം
1594500
Thursday, September 25, 2025 1:04 AM IST
കണ്ണൂർ: കേരള സ്കൂൾ ഗെയിംസ് മത്സരങ്ങൾ കണ്ണൂരിൽ പുരോഗമിക്കുമ്പോൾ അണ്ടർ 19 ബോയ്സ് ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ചാമ്പ്യന്മാരായി. ഫൈനലിൽ കോഴിക്കോടിനെ 2-1 ന് തോൽപ്പിച്ചാണ് മലപ്പുറം ജില്ല കിരീടം നേടിയത്. അണ്ടർ 19 പെൺകുട്ടികളുടെ ഫുട്ബോൾ മത്സരം ഇന്നും തുടരും.
തലശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച അണ്ടർ 19 ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ക്വാർട്ടർ ഫൈനൽ പൂർത്തിയായി. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും.
ഇന്നത്തെ മത്സരങ്ങൾ: കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ട്: അണ്ടർ 19 പെൺകുട്ടികളുടെ ഫുട്ബോൾ.
ജിവിഎച്ച്എസ്എസ് സ്പോർട്സ്: അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്സിംഗ് മത്സരങ്ങൾ.
തലശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയം: അണ്ടർ 19 ബോയ്സ് വോളിബോൾ മത്സരം - സെമി ആൻഡ് ഫൈനൽ.
തലശേരി സായി സെന്റർ : ജിംനാസ്റ്റിക്സ് മത്സരങ്ങൾ- അണ്ടർ 19,17,14 ( ബോയ്സ് ആൻഡ് ഗേൾസ്)