വളർത്തു മുയലിനെ വന്യജീവി കൊന്നു
1594492
Thursday, September 25, 2025 1:04 AM IST
ഉളിക്കൽ: കൊട്ടപ്പാറ പറമ്പിൽ സന്ദീപിന്റെ അഞ്ച് വളർത്തു മുയലിനെ വന്യജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കൂട്ടിൽ വളർത്തിയിരുന്ന 15 മുയലുകളിൽ അഞ്ചെണ്ണ ത്തിനെയാണ് കടിച്ചു കൊന്ന നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. മുയലുകളെ കൊന്നത് വന്യമൃഗം തന്നെയാണെന്നാണ് ഉടമ പറയുന്നത്.