കാണാതായ പതിനേഴുകാരൻ മരിച്ച നിലയില്‍
1594090
Tuesday, September 23, 2025 10:19 PM IST
കുടിയാന്മല: കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ പരേതനായ ടിനു-കല്ലാവീട്ടില്‍ മിനി ദമ്പതികളുടെ മകന് ടിബിന്‍ ടിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെപ്റ്റംബര്‍ 15 മുതല്‍ ടിബിനെ കാണാനില്ലായിരുന്നു. കുടിയാന്മല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടിയാന്മല പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: മായ, ടിന്‍സ്.