28 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
1594414
Wednesday, September 24, 2025 8:16 AM IST
പെരുമ്പടവ്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 28 കുപ്പി വിദേശ മദ്യവുമായി കുറ്റൂരിൽ ഒരാൾ പിടിയി ലായി. ഉദയഗിരി സ്വദേശി പി.ഡി. തോമസിനെ ആണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പയ്യന്നൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ വി.കെ. വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. മദ്യം കടത്താനു പയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
മുമ്പും സമാന കേസുകളിൽ പ്രതിയായ ഇയാളുടെ വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടി കൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈ സ് ഇൻസ്പെക്ടർ ടി.വി. കമലാക്ഷൻ, പ്രിവന്റീവ് ഓഫീസർ എം.പി. സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ ടി.വി. വിനേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.