രയറോം-വള്ളക്കടവ് -കുറിഞ്ഞിക്കുളം റോഡ് തകർന്നു
1594725
Friday, September 26, 2025 1:06 AM IST
രയറോം: ആലക്കോട് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ രയറോം - വള്ളക്കടവ്- കുറിഞ്ഞിക്കുളം റോഡ് തകർന്നതോടെ യാത്രാദുരിതം രൂക്ഷം. നിരവധി വാഹനങ്ങളും കാൽനട യാത്രികരും സഞ്ചരിക്കുന്ന പാതയാണിത്. നിലവിൽ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടിരിക്കുകയാണ്.
കുറിഞ്ഞിക്കുളം - വള്ളക്കടവ് പ്രദേശത്തെ രയറോം ടൗണുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. എട്ടു വർഷം മുമ്പാണ് റോഡ് അവസാനമായി ടാറിംഗ് നടത്തിയത്. റോഡിന്റെ ഒരു ഭാഗത്തുള്ള പാറകൾ നീക്കം ചെയ്ത് ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.