ജനാധിപത്യം പ്രതീക്ഷയും ആശങ്കയും പങ്കുവച്ച് സെമിനാർ
1593885
Tuesday, September 23, 2025 1:26 AM IST
കണ്ണൂർ: പുതിയ കാലത്ത് വാർത്ത മാധ്യമങ്ങൾ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നതെന്ന ചോദ്യത്തി നുള്ള ഉത്തരം തേടലായി സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധി ച്ചു കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിച്ച "ജനാധിപത്യം :പ്രതീക്ഷയും ആശങ്കയും 'എന്ന സെമി നാർ. ജനാധിപത്യം നേരിടുന്ന വെല്ലുവിളി മാധ്യമങ്ങളുടെ നിലനില്പ് അപകടത്തിലാക്കുമെന്നും ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ച ജുഡീഷറിയെ പോലും ഫാസിസ്റ്റ് ഭരണകൂടം അട്ടിമറിക്കുകയാ ണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
നേര് നേരായി അറിയിക്കാൻ ഇന്ന് പത്രങ്ങൾക്ക് കഴിയുന്നില്ലെന്ന് വിഷയം അവതരിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ. രാജഗോപാൽ ചൂണ്ടിക്കാട്ടി. ഇത് എന്തിന്റെ ലക്ഷണമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹ നിർമിതി നിർമിച്ചെടുക്കുന്നത് ഏത് സാഹചര്യത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
മനുഷ്യൻ ആഹാരം കഴിക്കുന്നതിന്റെ പേരിൽ വീട് കയറി ആക്രമിക്കുന്നതിനെ എല്ലാ ടൂളും ഉപയോ ഗിച്ച് അവതരിപ്പിക്കാൻ ഇന്ന് മാധ്യമങ്ങൾക്ക് കഴിയുന്നില്ല. ജനാധിപത്യത്തെ ഫാസിസം കീഴടക്കി യെന്നതിന്റെ ലക്ഷണമാണ് അത്.-അദ്ദേഹം പറഞ്ഞു. എൻ. മാധവൻ കുട്ടി, എം.വി. നികേഷ് കുമാർ എന്നിവർ സംസാരിച്ചു.
കെ.ജി. ജ്യോതിർഘോഷ് മോഡറേറ്ററായിരുന്നു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു. സംഘടക സമിതി ചെയർമാൻ കെ.വി. സുമേഷ് എംഎൽഎ, വൈസ് ചെയർമാൻ ടി.പി. നാരായണൻ ുട്ടി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വി.ആർ. രാജ് മോഹൻ, ഇ.എം. രഞ്ജിത്ത് ബാബു എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെ. സുധാകരൻ എംപിയും ഉദ്ഘാടനം ചെയ്യും.