ക്വിസ് മത്സരം സംഘടിപ്പിച്ചു
1593899
Tuesday, September 23, 2025 1:26 AM IST
ഇരിട്ടി: മഹാത്മാഗാന്ധി കോളജിലെ പൂർവ വിദ്യാർഥി ജെയ്സ് ടോമിന്റെ സ്മരണാർഥം ഇരിട്ടി എംജി കോളജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റും ഫിസിക്സ് പൂർവ വിദ്യാർഥികളും സംയുക്തമായി നടത്തിയ ക്വിസ് മത്സരം ആറളം എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ ജോയിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു.
എംജി കോളജ് ഫിസിക്സ് വിഭാഗം മുൻ മേധാവി ഡോ. കെ.വി. ദേവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫിസിക്സ് വിഭാഗം മേധാവി സി.വി. സന്ധ്യ, ഡോ. പി. സപ്ന, ക്വിസ് മാസ്റ്റർ വി.എം. പ്രണവ് ചന്ദ്രൻ, അരുൺകുമാർ, പി.വി. ബിനോയി, വിൻസ്റ്റൺ തോമസ്, ജൂണിയർ സൂപ്രണ്ട് എം.ജെ. മിനി ജോൺ, ഹിബ ഫാത്മ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 30 ടീമുകളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 18 ടീമുകളും ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ്, മട്ടന്നൂർ എച്ച്എസ്എസ്, ചാവശേരി ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . ഹൈസ്കൂൾ വിഭാഗത്തിൽ മട്ടന്നൂർ എച്ച്എസ്എസ്, കൂത്തുപറമ്പ് എച്ച്എസ്എസ്, അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എച്ച്എസ്എസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . വിജയികൾക്ക് ഉപഹാരങ്ങളും കാഷ് അവാർഡുകളും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എംജി കോളജിലെ ഫിസിക്സ് വിദ്യാർഥിയായിരുന്ന ജെയ്സ് ടോം മദ്രാസ് ഐഐടിയിൽ ഗവേഷക പഠനത്തിനിടയിൽ 2012 ൽ അപകടത്തിൽ മരണപ്പെട്ടത്.