ജനമൈത്രി പോലീസ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
1594497
Thursday, September 25, 2025 1:04 AM IST
ഇരിട്ടി: ജനമൈത്രി പോലീസ് ഈന്തുംകരി പട്ടികവർഗ ഉന്നതിയിൽ നടത്തിയ ജനസന്പർക്ക പരിപാടിയിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയ്യൽമെഷീനുകൾ വിതരണം ചെയ്തു.
ഉന്നതിയിലെ രണ്ടു പേർക്കാണ് തയ്യൽ മെഷീനുകൾ സ്പോൺസർഷിപ്പിലൂടെ വിതരണം ചെയ്തത്.
കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം ജോസ് എ വൺ, എസ്എച്ച്ഒ കെ.ജെ. വിനോയ്, സബ് ഇൻസ്പെക്ടർ മുഹമ്മദ് നജ്മി, സ്പോൺസർമാർ തുടങ്ങിയവർ പങ്കെടുത്തു.