മാതൃവേദി ചെമ്പേരി മേഖലാ സംഗമം
1594722
Friday, September 26, 2025 1:06 AM IST
ചെമ്പേരി: മാതൃവേദി ചെമ്പേരി മേഖലാ സംഗമം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ സമുദായത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്നും അമ്മയുണർന്നാൽ വീടും നാടും ഉണരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃവേദി ചെമ്പേരി മേഖല പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.
മാതൃവേദി അതിരൂപത പ്രസിഡന്റ് സിസി തൈപ്പറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ബീന പുത്തൂർ, ഷിജി മുട്ടുങ്കൽ, വൽസമ്മ ചാമക്കാലായിൽ, സുജ കാക്കനാട്ട്, സിസ്റ്റർ ആലീസ് എഫ്സിസി എന്നിവർ പ്രസംഗിച്ചു. മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നായി നൂറ്റിയിരുപത് അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. തലശേരി അതിരൂപത ഫാമിലി അപ്പൊസ്തൊലേറ്റ് ഡയറക്ടർ ഫ.ജോബി കോവാട്ട് "മാർത്തോമ നസ്രാണി സമുദായത്തിന്റെ ചരിത്രവും ശക്തിയും പ്രസക്തിയും' എന്ന വിഷയത്തെ ആസ്പദമാക്കി അമ്മമാർക്കായി ക്ലാസെടുത്തു. അമ്മമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മേഖല, അതിരൂപത തലങ്ങളിൽ നടത്തിയ കലാ, കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.