പലക തലയിൽവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
1594091
Tuesday, September 23, 2025 10:19 PM IST
മയ്യിൽ: വീടിന്റെ നിർമാണ സ്ഥലത്ത് മരപ്പലക തലയിൽ വീണ് പിക്കപ്പ്വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ചെറുപഴശി ഒറവയൽ സ്വദേശി പഴയടത്ത് പ്രദീപൻ (51) ആണ് മരിച്ചത്.
മയ്യിൽ നിരത്തുപാലത്ത് ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. നിരത്തുപാലത്ത് അയൂബിന്റെ വീടുപണി നടക്കുന്ന കോൺക്രീറ്റ് സൈറ്റിൽ നിർമാണ സാമഗ്രികളുമായി എത്തിയതായിരുന്നു പ്രദീപൻ.
പിക്കപ്പ്വാനിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മുകൾ നിലയിൽ നിന്ന് പലക തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപനെ ഉടൻ മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഴയടത്ത് കുഞ്ഞമ്പു-പരേതയായ കണ്ണു കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശശികല (മൊറാഴ). മക്കൾ: അധർവ്, അശ്വിക്. സഹോദരി: പ്രസീത. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം കണ്ടക്കൈ ശാന്തിവനത്തിൽ നടത്തി.