മൂന്നുകുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് കുറുനരിയുടെ കടിയേറ്റു
1594428
Wednesday, September 24, 2025 8:16 AM IST
മയ്യിൽ: കണ്ണാടിപ്പറന്പ് ചേലേരി അമ്പലത്തിനു സമീപം കുറുനരിയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. ചേലേരി അന്പലത്തിന് സമീപത്തെ ഡി. മുരളി (60 ), നഹാൻ (10 ), രാജഷ് (38), നാലാംപീടിക സ്വദേശികളായ മുഹമ്മദ് ഫലാഷ് (10 ), ഇബ്രാഹിം (എട്ട്), ചേലേരി മേലോത്ത് സ്വദേശികളായ സുരേഷ് (49 ), വിജയൻ (40 )എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ കണ്ണിന് കടിയേറ്റ മുരളിയെ ജില്ലാ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.