വനം വന്യജീവി ബിൽ കർഷകരെ കബളിപ്പിക്കാൻ: കർഷക കോൺഗ്രസ്
1594724
Friday, September 26, 2025 1:06 AM IST
കണ്ണൂർ: വനംവന്യജീവി ബിൽ കർഷകരെ കബളിപ്പിക്കാൻ ഇടതു സർക്കാരിന്റെ ഗൂഢ നീക്കം ആണെന്നും നിലവിലുള്ള നിയമത്തിൽ നിന്ന് കാതലായ മാറ്റങ്ങൾ വരുത്താതെയുള്ളതാണ് പുതിയ ബിൽ എന്നും കർഷകർ അത് അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കർഷകരുടെ കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാൻ കർഷകന് അധികാരം നൽകണം. പന്നിയും കാട്ടുപോത്തും തുടങ്ങിയ ജീവികളെ കൊന്നാൽ അതിന്റെ മാംസം ഭക്ഷിക്കാൻ സംസ്ഥാന സർക്കാർ മനസുവെച്ചാൽ നടപ്പിലാക്കാവുന്നതേയുള്ളൂ.
അതിന് സംസ്ഥാന സർക്കാർ തയാറാകണം. ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ പി. ഒ. ചന്ദ്രമോഹനൻ, എം.വി. പ്രേമരാജൻ, ജില്ലാ ഭാരവാഹികളായ എ.ജെ. തോമസ്,എം.വി. ശിവദാസൻ, ജോണി മുണ്ടക്കൽ, റോയി ഈറ്റക്കൽ, എ. ജയറാംഎന്നിവർ പ്രസംഗിച്ചു.