ബേത്സെയ്ദ മീറ്റ് സംഘടിപ്പിച്ചു
1594426
Wednesday, September 24, 2025 8:16 AM IST
പേരാവൂർ: പേരാവൂരിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആദം മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബേത്സെയ്ദ മീറ്റ് എന്ന പേരിൽ അന്ധർ, ബധിരർ, ഭിന്നശേഷിക്കാർ, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിതർക്കായി പേരാവൂർ മേഖലാ സംഗമം നടത്തി. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ഫാ. ജോർജ് കളരിമുറിയിലിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത ശുശ്രൂഷയാണ് നിർവഹിക്കുന്നതെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
പേരാവൂർ സെന്റ് ജോസഫ് ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ഫാ. മാത്യു തെക്കെമുറിയിൽ. ആദം മിനിസ്ട്രി രൂപത ഡയറക്ടർ ഫാ. പ്രിയേഷ് കളരിമുറി, സിസ്റ്റർ എൽസി ജയിംസ് എസ്എച്ച് , ആൻമരിയ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
പേരാവൂർ സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടന്ന പരിപാടികൾക്ക് ഫാ. പോൾ മുണ്ടയ്ക്കൽ, മാത്യു എടത്താഴേ, സണ്ണി ചേറ്റൂർ, ജോയി മണ്ടുംപാല, ഓമാത്യു ഒറ്റപ്ലാക്കൽ, തോമസ് കൈപ്പാൻപാക്കൽ, ജോജോ കൊട്ടാരംകുന്നേൽ, കെസിവൈഎം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.