വന്യജീവി ആക്രമണം; ഹെൽപ്പ് ഡെസ്ക്കുകളിൽ പരാതി പ്രവാഹം
1593887
Tuesday, September 23, 2025 1:26 AM IST
കേളകം: വന്യജീവി ശല്യം തടയുന്നതിന് വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹെൽപ്പ് ഡെസക്കുകളി ൽ പരാതി പ്രവാഹം. വിവിധ കേന്ദ്രങ്ങളിലായി കഴിഞ്ഞ ദിവസമെത്തിയത് 500 ലേറെപരാതികളാണ്. കാട്ടുപന്നി, കുരങ്ങ് ശല്യങ്ങളെക്കുറിച്ചാണ് അ ധിക പരാതികളും. കൂടാതെ കാട്ടാന, കടുവ, പുലി, മരപ്പട്ടി, മ ലയണ്ണാൻ എന്നിവയുടെ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെ ട്ടുള്ള പരാതികളുമുണ്ട്.
വിവിധ കർഷക സംഘടനകളുടെയും പള്ളികളുടെയും നേതൃത്വത്തിൽ കർഷകർക്ക് പരാതി സമർപ്പിക്കാനുള്ള സഹായവും ചെയ്യുന്നുണ്ട്. കേരള വനംവകുപ്പ് മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ തീവ്ര യജ്ഞ പരിപാടി ഒക്ടോബർ 30 വരെയാണ് നടത്തുന്നത്.
എന്നാൽ കുരങ്ങ്, കാട്ടുപന്നി ശല്യത്തെക്കുറിച്ചുള്ള പരാതികളിൽ വനം വകുപ്പിന് കാര്യമായി ഒന്നും ചെ യ്യാനാകില്ലെന്നതാണ് യാഥാർഥ്യം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നല്കിയതിനാൽ ഇത്തരം പരാതികൾ പഞ്ചായ ത്തുകൾക്ക് കൈമാറുകയാണ് ചെയ്യുക. കുരങ്ങുകൾ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയായതിനാൽ ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് താഴെ തട്ടിൽ പരിഹാരം നിർദേശിക്കാനും വകുപ്പിനാവില്ല. കുരങ്ങുകളെ കൂട് വച്ച് പിടിച്ച് വനമേഖലയിലേക്ക് വിടുക മാത്രമാണ് വനം വകുപ്പിനു മുന്നിൽ ഇപ്പോഴുള്ള പോംവഴി. ഇത് ബുദ്ധിമുട്ടേറിയതും ചെലവ് കൂടിയതുമാണ്.വന്യജീവി സംഘർഷം പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുര ക്ഷ ഉറപ്പാക്കുന്നതിനുമായി 45 ദിവസം നീളുന്ന ഒരു തീവ്രയ ജ്ഞ പരിപാടിയെന്ന നിലയിലാ ണ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്. ജില്ലയിൽ 13 ഹെൽപ്പ് ഡെസക്കുകളാണ് പ്രവർത്തിക്കുന്നത്. കൊട്ടിയൂർ റേഞ്ചിന് കീഴിൽ നാലും തളിപ്പറമ്പ് റേഞ്ചിൽ അഞ്ചും കണ്ണവത്ത് നാലും ആറളത്ത് ഒന്നുമാണ് ഉള്ളത്.
വന്യജീവി സംഘർഷം രൂക്ഷമായ അയ്യൻകുന്ന്, കൊട്ടിയൂർ, കണിച്ചാർ, കേളകം, ആറളം, കോളയാട്, ചിറ്റാരിപ്പറമ്പ, തൃപ്പങ്ങോട്ടൂർ, പാ ്യം, ചെറുപുഴ, ഉദയഗിരി, നടുവി ൽ, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലാണ് ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ ഡിഎഫ്ഒ ജോസ് മാത്യു, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ ഏകോപനത്തി ൽ റേഞ്ചർമാരായ സുധീർ നെരോത്ത് (കണ്ണവം), ടി. നിധിൻരാ ജ് (കൊട്ടിയൂർ), സനൂപ് കൃഷ്ണൻ (തളിപ്പറമ്പ്) എന്നിവരുടെ നേതൃത്വത്തിലാണ് ടീം പ്രവർത്തിക്കുന്നത്.