കോറാളിയിൽ കാട്ടുപന്നി വേട്ടയുമായി എംപാനൽ ഷൂട്ടർമാർ
1593891
Tuesday, September 23, 2025 1:26 AM IST
ചെറുപുഴ: വന്യജീവി ശല്യം ലഘൂകരണ തീവ്രയജ്ഞ പദ്ധതി പ്രകാരം തളിപ്പറമ്പ് റേഞ്ച് ഓഫിസിന്റെ പരിധിയിൽ വരുന്ന ചെറുപുഴ പഞ്ചായത്തിലെ കോറാളിയിൽ എംപാനൽ ഷൂട്ട് നടത്തി. കോറാളി യിലെ പുതിയറ മാത്യുവിന്റെ കൃഷിയിടത്തിലും പരിസരങ്ങളിലുമാണുവേട്ട നടത്തിയത്.
തളിപ്പറമ്പിൽ നിന്നുള്ള ടി.പി. ശ്രീകുമാർ, തിരുമേനിയിലെ മനയത്ത് മാരിയിൽ ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള 42 അംഗങ്ങൾ അടങ്ങുന്ന ടീമമാണ് വേട്ടയ്ക്ക് നേതൃത്വം നല്കിയത്.
വന്യജീവി ശല്യം ലഘൂകരണ തീവ്രയജ്ഞ പ്രകാരം തളിപ്പറമ്പ് റേഞ്ച് ഓഫിസിന്റെ കീഴിൽ ചെറുപഴ പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്കിൽ ലഭിച്ച പരാതി പ്രകാരമാണു എം പാനൽ ഷൂട്ടർമാർ കാട്ടുപന്നി വേട്ടയ്ക്ക് എത്തിയത്. തളിപ്പറമ്പ് റേഞ്ച് ഓഫിസ് പരിധിയിൽ ഇതുവരെ ലഭിച്ച 52 പരാതികളിൽ 16 എണ്ണം ചെറുപുഴ പഞ്ചായത്തിൽ നിന്നുമാണ്. ഇതിൽ 10 പരാതികളും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനെ കുറിച്ചാണ്.
കർഷകർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണനാണു ചെറുപുഴ പഞ്ചായത്തിൽ കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഷൂട്ടർമാരെ നിയോഗിച്ചത്.