ബീച്ച് ഫെസ്റ്റ് നടത്തിപ്പിൽ നടക്കുന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്: അബ്ദുൾ കരീം ചേലേരി
1594410
Wednesday, September 24, 2025 8:07 AM IST
കണ്ണൂര്‍: ചാല് ബീച്ച് പരിപാലനത്തിലും ബീച്ച് ഫെസ്റ്റ് നടത്തിപ്പിലും നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പും വെട്ടിപ്പുമാണെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍കരീം ചേലേരി പറഞ്ഞു. ചാല് ബീച്ച് ഫെസ്റ്റ് അഴിമതിക്കെതിരേ യുഡിഎഫ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി മൂന്നുനിരത്തില്‍ സംഘടിപ്പിച്ച ജനകീയവിചാരണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2024 ല്‍ ബീച്ച് ഫെസ്റ്റിന്റെ നടത്തിപ്പു ചുമതലയും കുടുംബശ്രീക്ക് നല്കുകയുണ്ടായി.
എന്നാല്‍ ഡിടിപിസിയേയും കുടുംബശ്രീയേയും നോക്കുകുത്തിയാക്കി സിപിഎം ബ്രാഞ്ച്, ലോക്കല്‍ നേതാക്കള്‍ ഉള്‍പ്പെട്ട നക്ഷത്ര ടൂറിസം ഇന്ഫ്രാസ്റ്റ്രക്ചര് ആൻഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയാണ് ബീച്ച് ഫെസ്റ്റിന്റെ ചുമതലയും പരിപാലനവും നടത്തുന്നത്. അതേ സമയം നക്ഷത്ര സൊസൈറ്റിയു മായി യാതൊരു വിധ എഗ്രിമെന്റിലും ഡിടിപിസി ഏര്‍പ്പെട്ടിട്ടില്ലെന്നും അവരില്‍ നിന്ന് ഒരു റവന്യൂ വരുമാനവും കിട്ടുന്നില്ലെന്നും ഡിടിപിസി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ കേരള ഹൈക്കോട തിയില്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു.