നിർമലഗിരിയിലെ നീലിമകൾ പ്രകാശനം ചെയ്തു
1594731
Friday, September 26, 2025 1:06 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജ് പൂർവ വിദ്യാർഥി രാഘവൻ കാര്യാടൻ രചിച്ച നിർമലഗിരിയിലെ നീലിമകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെലിൻ മാത്യു എഴുത്തുകാരിയും പ്രഭാഷകമായ രജനി ഗണേശന് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
നിർമലഗിരി കോളജ് (ഓട്ടോണമസ്) മലയാള വിഭാഗത്തിന്റെയും പൂർവ വിദ്യാർഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. സിസ്റ്റർ ഡോ. സെലിൻ മാത്യു അധ്യക്ഷത വഹിച്ചു. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് മലയാള വിഭാഗം മുൻ അധ്യാപകൻ ഡോ. കൂമുള്ളി ശിവരാമൻ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകർത്താവും അഭിനേതാവും ഹയർ സെക്കൻഡറി റിട്ട. പ്രിൻസിപ്പലുമായ രാഘവൻ കാര്യാടനെ പ്രിൻസിപ്പൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോ. കുമാരൻ വയലേരി, കെ. അബു, രാമചന്ദ്രൻ കടമ്പേരി, നിർമലഗിരി കോളജ് അലുമ്നി അസോസിയേഷൻ ട്രഷററും സുവോളജി വിഭാഗം അധ്യക്ഷനുമായ ഡോ. സിബി ഫിലിപ്പ്, പി. അമയ, കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോബി ജേക്കബ്, മലയാള വിഭാഗം അധ്യക്ഷ ഡോ. ദീപ മോൾ മാത്യു എന്നിവർ പ്രസംഗിച്ചു.