ബൈക്ക് അപകടത്തിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു
1594435
Wednesday, September 24, 2025 10:05 PM IST
കണ്ണൂർ: നിയന്ത്രണംവിട്ട ബൈക്ക് ഓട്ടോറിക്ഷയിലും ബുള്ളറ്റിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തമിഴ്നാട് സ്വദേശി രാമർ (46) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ താണ- കക്കാട് റോഡിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. രാമർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലും ബുള്ളറ്റിലും ഇടിക്കുകയായിരുന്നു.
ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടു വർഷമായി ആക്രി ശേഖരിച്ച് വില്പന നടത്തിവരികയാണ്. കക്കാട് ഹൈദ്രോസ് പള്ളിക്കു സമീപം കെടി ലൈൻ മുറിയിലാണ് താമസം. ഭാര്യ: സുമതി. മക്കൾ: പ്രവീൺ, പ്രസാദ് (ഇരുവരും വിദ്യാർഥികൾ).