ജില്ലയിലെ 55 കുടുംബശ്രീ സിഡിഎസുകൾക്ക് ഐഎസ്ഒ അംഗീകാരം
1593892
Tuesday, September 23, 2025 1:26 AM IST
കണ്ണൂർ: കുടുംബശ്രീ സിഡിഎസുകളിലെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി ജില്ലയില്‍ 55 സിഡിഎസുകള്‍ക്ക് ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ചു.
ഏഴോം, മാട്ടൂല്‍, കല്യാശേരി, നാറാത്ത്, ചെറുതാഴം, ചെറുകുന്ന്, തലശേരി, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, ധര്‍മടം, പിണറായി, വേങ്ങാട്, കൂത്തുപറമ്പ്, കോട്ടയം, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ്, പാട്യം, അയ്യങ്കുന്ന്, പായം, മട്ടന്നൂര്‍, തില്ലങ്കേരി, കൂടാളി, ആറളം, കീഴല്ലൂര്‍ , പാപ്പിനശേരി, അഴിക്കോട്, വളപട്ടണം, ചെമ്പിലോട്, പെരളശേരി, കൊളച്ചേരി, മുണ്ടേരി, ചൊക്ലി, പന്ന്യന്നൂര്‍, കതിരൂര്‍, മൊകേരി, കോളയാട്, മാലൂര്‍, കുറ്റ്യാട്ടൂർ, ഉളിക്കല്‍, പടിയൂര്‍, പയ്യാവൂര്‍, മയ്യില്‍, ചെറുപുഴ, രാമന്തളി, കാങ്കോല്‍, കരിവെള്ളൂര്‍, ചപ്പാരപ്പടവ്, ഉദയഗിരി, ആലക്കോട്, ആന്തൂര്‍, കുറുമാത്തൂര്‍, തളിപ്പറമ്പ്, നടുവില്‍, ശ്രീകണ്ഠപുരം, എന്നീ 55 ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് ഐഎസ്ഒ സര്ടിഫിക്കേഷന് ലഭിച്ചത്. സംസ്ഥാനത്ത് ആകെ 617 കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ചത്.
ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സി കിലയാണ്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് സിഡിഎസ് ഓഫീസുക ളുടെ സജീകരണം. ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡെസ്ക് സൗകര്യങ്ങള്‍, രേഖകളുടെ പരിപാലനം, സിഡിഎസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയ രൂപീകരണം എന്നിവ കാര്യക്ഷമമായി നടക്കുന്നു.
അക്കൗണ്ടിംഗ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വര്‍ഷത്തില്‍ രണ്ടു തവണ ഇന്റേണല്‍ ഓഡിറ്റും നടത്തുന്നു.
കൂടാതെ ഓരോ വര്‍ഷവും സര്‍വേലന്‍സ് ഓഡിറ്റ് നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നു. അങ്ങനെ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ ഐഎസ്ഒ 9001:2015 സര്ട്ടിഫിക്കേഷന് സിഡിഎസുകള്‍ക്ക് കരസ്ഥമാക്കാന്‍ സാധിച്ചു.