ഇരിക്കൂർ അഗ്രിഫെസ്റ്റ് തുടങ്ങി
1594721
Friday, September 26, 2025 1:06 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റിന് 'നിറപൊലി 2025' ശ്രീകണ്ഠപുരത്ത് തുടക്കമായി. ശ്രീകണ്ഠപുരത്ത് വിളംബര ജാഥയോടുകൂടിയാണ് അഗ്രിഫെസ്റ്റ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ഒക്ടോബർ അഞ്ചു വരെയാണ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് അഗ്രിഫെസ്റ്റ് നടക്കുക. എല്ലാ ദിവസവും രാത്രി ഏഴിന് സെമിനാറുകൾ, എട്ടിന് സംഗീതരാവുകൾ എന്നിവ നടക്കും. കർഷക ഉത്പന്നങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ എന്നിവ സ്റ്റാളിലുണ്ട്. സ്കൂൾ കുട്ടികൾക്ക് പകൽ ദിവസങ്ങളിൽ സൗജന്യമായി പ്രവേശനമുണ്ട്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി,ബേബി തോലാനി, കെ.പി. രേഷ്മ, കെ.ജെ. രേഖ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സാജുസേവ്യർ, കെ.പി. രമണി, ബി. ഷംസുദ്ദീൻ, ടി.പി. ഫാത്തിമ, മിനി ഷൈബി, പി.സി. ഷാജി, പി.പി. റജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. രാഘവൻ, ഇ.വി. രാമകൃഷ്ണൻ, കെ. സലാഹുദ്ദീൻ, വി.വി. സേവി, കെ.കെ. രാമചന്ദ്രൻ, പി. കെ. ബഷീർ എന്നിവർ പ്രസംഗിച്ചു. ഇന്നു രാത്രി എട്ടിന് തളിപ്പറമ്പ് പ്രഭവം സ്കൂൾ ഓഫ് ആർട്സിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത സംഗീതരാവ് അരങ്ങേറും.