കുഴൽക്കിണർ സമർപ്പണം നടത്തി
1594735
Friday, September 26, 2025 1:06 AM IST
ആറളം: ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണർ സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ബീന എം. കണ്ടത്തിൽ, സക്കരിയ വിളക്കോട്, എൻ.കെ. ഷറഫുദ്ദീൻ, മദർ പിടിഎ പ്രസിഡന്റ് ടി.കെ. ജസീല, മുഖ്യാധ്യാപിക എം.വി. ബിന്ദു, സീനിയർ അധ്യാപകരായ സണ്ണി സെബാസ്റ്റ്യൻ, റോയ് സെബാസ്റ്റ്യൻ , റീന ഫിലിപ്പ് , ജീനസ് ഫ്രാൻസിസ്, സജിനി ജോർജ്, സ്കൂൾ ചെയർമാൻ ടി.പി. മുൻദിർ തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടൊപ്പം സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും നടന്നു.