കേരള യൂത്ത് ഫ്രണ്ട്-എം ജില്ലാ നേതൃസംഗമം
1593886
Tuesday, September 23, 2025 1:26 AM IST
ശ്രീകണ്ഠപുരം: കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ നേതൃസംഗമം ശ്രീകണ്ഠപുരത്ത് നടന്നു. സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിൽ വിദ്യാഭ്യാസ രംഗത്ത് ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകാത്തതുകൊണ്ടാണ് വിദ്യാർഥികളും,യുവജനങ്ങളും വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം, ജെസൽ വർഗീസ്, അമൽ ജോയി കൊന്നക്കൽ, അഭിലാഷ് മാത്യു, കെ.ടി. സുരേഷ് കുമാർ, വി.വി. സേവി, ബിനു ഇലവുങ്കൽ, സി.ജെ. ജോൺ, ബിജു പുതുക്കള്ളി, സിബി പന്തപ്പാട്ട്, റോഹൻ പൗലോസ്, ടോമിൻ തോമസ് പോൾ, ഷിന്റോ കൈപ്പനാനിക്കൽ, ബാബു അഴീക്കോട്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, റോയി ജോസഫ്, ദിനേശൻ അഴീക്കോട് എന്നിവർ പ്രസംഗിച്ചു.