എൻഎസ്എസ് 21 ദിന ചലഞ്ചിനു തുടക്കം
1594496
Thursday, September 25, 2025 1:04 AM IST
എടൂർ: "ജീവിതോത്സവം 2025, അനുദിനം കരുത്തേകാം കരുതലേകാം" എന്ന സന്ദേശം ഉയർത്തി എൻഎസ്എസ് നടത്തുന്ന 21 ദിന ചാലഞ്ചിന് എടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ തല പരിപാടിക്ക് തുടക്കമായി. പുതുതലമുറയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളിൽ അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു.
എടൂർ ടൗണിൽ നടന്ന പരിപാടിയിൽ സ്കൂൾ അസി. മാനേജർ ഫാ. അഭിലാഷ് ചെല്ലംകോട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലിൻസി പി. സാം , പഞ്ചായത്തംഗം ജോസ് അന്ത്യാങ്കുളം, പിടിഎ പ്രസിഡന്റ് കെ.ഡി. മാത്യു എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഗാന്ധിയനും മദ്യവർജന പ്രസ്ഥാന നേതാവുമായ മാത്യു എം കണ്ടത്തിൽ, ഏബ്രഹാം പാരിക്കപ്പള്ളി, മേരി ആലക്കമറ്റം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിദ്യാർഥികൾ ടൗണിൽ മനുഷ്യ ചങ്ങല തീർത്തു . പ്രോഗ്രാം ഓഫീസർ ടെറി ജോസ്, അധ്യാപകരായ സജയ് പി സി, ശ്രെയസ് ൽ ജോൺ എന്നിവർ നേതൃത്വം നൽകി.