നവജാത ശിശു മരിച്ചനിലയിൽ
1594433
Wednesday, September 24, 2025 10:01 PM IST
പയ്യന്നൂര്‍: രണ്ടരമാസം പ്രായമുള്ള നവജാതശിശു മരിച്ചനിലയിൽ. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ മുഹമ്മദ് ഫൈസൽ- കമറുന്നീസ ദന്പതികളുടെ മകൾ റുവാ അസ്ലിനാണ് മരിച്ചത്.
ഇന്നലെ രാവിലെ അഞ്ചിനും ആറിനുമിടയിലാണ് മരണം. കുട്ടിക്ക് പാലുകൊടുക്കാനായി എടുത്തപ്പോള്‍ അനക്കമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.
കമറുന്നീസയുടെ പിതാവ് എ. ഖമറുദ്ദീന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരി: ആയിഷ ദൈബ.