ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ മുണ്ടയാട് 27 മുതൽ
1594413
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് 27, 28 തീയതികളിൽ നടക്കും. 27-ന് രാവിലെ ഒന്പതിന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ മുഖ്യാതിഥിയാകും. 6-8, 8-10, 10-12 വയസുവരെയുള്ള കാഡറ്റ് ഗ്രൂപ്പ്, 12 മുതൽ 15 വയസുവരെയുള്ള സബ് ജൂണിയർ ഗ്രൂപ്പ്, 15-18 വയസുവരെയുള്ള ജൂണിയർ ഗ്രൂപ്പ്, 18 വയസിനു മുകളിലുള്ള സീനിയർ ഗ്രൂപ്പ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.300-ൽ അധികം ആൺകുട്ടികളും പെൺകുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കും.