നിർമലഗിരി കോളജിൽ ലൈഫ് സേവിംഗ് സ്കിൽ പരിശീലനം സംഘടിപ്പിച്ചു
1594423
Wednesday, September 24, 2025 8:16 AM IST
നിർമലഗിരി: നിർമലഗിരി കോളജ് (ഓട്ടോണമസ്)ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗവും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി വിദ്യാർഥികൾക്ക് ലൈഫ് സ്കിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സെലിൻ മാത്യു ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി ഫിസിഷ്യൻ ഡോ. പ്രതീക്ഷ ക്ലാസ് എടുത്തു.
എമർജൻസി മെഡിക്കൽ സയൻസ് വിഭാഗത്തിലെ ടി.പി. മേഘ, അർഷാദ്, അനൂപ് എന്നിവർ വിദ്യാർഥികൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്കി. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി അസി.പ്രഫസർ ഷിനിൽ കുര്യാക്കോസ്, ജോസഫ് എന്നിവർ പ്രസംഗിച്ചു.