എൻഎസ്എസ് വോളന്റിയർമാർ റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു
1593609
Monday, September 22, 2025 12:44 AM IST
കണ്ണൂർ: സ്വച്ഛ് ഹി സേവ പദ്ധതിയുടെ ഭാഗമായി കൃഷ്ണമേനോൻ വനിതാ കോളജ് എൻഎസ്എസ് വോളന്റിയർമാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് കോളജിലെ എൻഎസ്എസ് വോളന്റിയർമാർ റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നടത്തുന്നത്. സ്റ്റേഷൻ പരിസരം ശുചീകരിച്ച വിദ്യാർഥികൾ ശലഭവീട് ഒരുക്കുകയും ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുകയും ചെയ്തു.
എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. കെ.പി. നിധീഷ് നേതൃത്വം നൽകി. ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ പി. സജീഷ്, സ്റ്റേഷൻ മാനേജർ സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.