സമാധാന സന്ദേശ യാത്രയും കൂട്ടായ്മയും
1593612
Monday, September 22, 2025 12:44 AM IST
കണ്ണൂർ: ലോക സമാധാന ദിനത്തിൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്സോ) നേതൃത്വത്തിൽ കണ്ണൂരിൽ സമാധാന സന്ദേശ യാത്രയും യുദ്ധ സ്മാരകത്തിന് സമീപം കൂട്ടായ്മയും നടത്തി. ഐപ്സോ സീനിയർ വൈസ് പ്രസിഡന്റ് ഡോ. പി.കെ. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. അൻവർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.വി. രാഘവൻ, സംസ്ഥാന സെക്രട്ടറി എം. മോഹനൻ, കൗൺസിലർ എൻ. ഉഷ, കെ.വി. ഗോപി, സി.എച്ച്. ഗംഗാധരൻ, എം. ബാലൻ, പി.വി. അരവിന്ദാക്ഷൻ, കെ.ടി. ഉഷാവതി, പി. രാജലത, ടി.പി. വിൽസൻ, എ.വി. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും അവസാനിപ്പിക്കാനും ലോകത്ത് ശാശ്വത സമാധാനം കൈവരണമെന്ന ജനതയുടെ ആഗ്രഹത്തിനൊപ്പം നിന്നുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര തലത്തിൽ സമ്മർദം ചെലുത്തണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.