കേരള കോൺഗ്രസ്-എം വിട്ട് കോൺഗ്രസിൽ ചേർന്നു
1593615
Monday, September 22, 2025 12:44 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്ത് മുൻ മെംബറും, കേരള കോൺഗ്രസ്-എം ഉദയഗിരി മണ്ഡലം സെക്രട്ടറിയുമായിരുന്ന ജോയി പള്ളിപ്പറമ്പിൽ കേരള കോൺഗ്രസിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്നു. ഉദയഗിരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കാർത്തികപുരം കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ടോം സി. കാപ്പൻ അധ്യക്ഷനായിരുന്നു.
ബിനോയി തണ്ണിപ്പാറ, ബെന്നി മാപ്പിളക്കുന്നേൽ, ജോസ് വരിക്കാനിത്തൊട്ടിയിൽ, ജോബിൻസ് കണയങ്കൽ, ഇബ്രാഹിം, ജോസ് ചേലക്കാട്ട്, ആന്റണി പള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.