ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം: എച്ച്എംഎസ്
1593616
Monday, September 22, 2025 12:44 AM IST
കണ്ണൂർ: ക്ഷേമനിധി പെൻഷനുകൾ ചുരുങ്ങിയത് 5000 രൂപയെങ്കിലുമാക്കി ഉയർത്തണമെന്ന് ജനതാ ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്എംഎസ്) ഉത്തരമേഖല നേതൃ സമ്മേളനം ആവശ്യപ്പെട്ടു. പരമ്പരാഗത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ആനി സ്വീറ്റി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി.എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ, വി.പി. വർക്കി, അനിൽ അമ്പാട്, ഒ.ഇ. കാസിം, ടി. ശ്രീനിവാസൻ, ബാലൻ കരുവാങ്കണ്ടി, പി.സി. സതീഷ്, അനൂപ് മാത്യു, വെള്ളറട നാരായണൻ, വി,പി, ലിനീഷ്, ഭാസ്കരൻ പയ്യട, എ, അഹമ്മദ്, അശോക് കുമാർ, കെ. ചന്ദ്രൻ, കുമാരൻ പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.