പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് നന്നാക്കി
1593617
Monday, September 22, 2025 12:44 AM IST
പയ്യാവൂർ: ഏരുവേശി പഞ്ചായത്തിലെ ഇടമന-കരിവെള്ളേരി-പൂപ്പറമ്പ് റോഡ് നവീകരിക്കുന്നതിൽ പഞ്ചായത്ത് അധികൃതർ തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധിച്ച പ്രദേശവാസികൾ സംഘടിച്ച് ശ്രമദാനത്തിലൂടെ റോഡ് ഗതാഗത യോഗ്യമാക്കി.
റോഡിലെ കുഴികളും ടാറിംഗ് തകർന്ന ഭാഗങ്ങളും കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്.
തങ്കച്ചൻ പുതുമനക്കുന്നത്ത്, റെന്നി മണ്ണാപറമ്പിൽ, റെനിമോൻ പഴയതോട്ടം, ജിൽസൺ കാക്കല്ലിൽ, സിബി പുന്നക്കുഴിയിൽ, ജയ്സൺ പുളിയ്ക്കൽ, മോഹനൻ പറയകോണത്ത്, സുനിൽ പരിയാരത്ത്കുന്നേൽ, ജോഷി പരിയാരത്തുകുന്നേൽ, സുബിൻ വേലിക്കകത്ത്, സജി ഒറ്റപ്ലാക്കൽ, അനീഷ് ആലപ്പാട്ട് തുടങ്ങിയവർ ശ്രമദാനത്തിന് നേതൃത്വം നൽകി.