ആയുർവേദ ദിനാചരണം നടത്തി
1593618
Monday, September 22, 2025 12:44 AM IST
ആലക്കോട്: ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ആലക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ സെമിനാറും വയോജന സംഗമവും നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു.
ഡോ. പി.വി. പ്രീത ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, വാർഡ് മെംബർ സോണിയ നൈജു, പഞ്ചായത്ത് സെക്രട്ടറി അൽതാഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഔഷധസസ്യ ഉദ്യാന നിർമാണവും ആശമാർക്ക് ഔഷധസസ്യ ബോധവത്കരണ ക്ലാസും നൽകി.
പരപ്പ ഗവ. യുപി സ്കൂളിൽ നേത്രപരിശോധനാ ക്യാമ്പ്, ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധസസ്യ പാർക്ക് തയാറാക്കൽ എന്നിവ നടത്തും.