സ്കൂൾ ഗെയിംസ് മത്സരങ്ങൾ തുടങ്ങി
1593879
Tuesday, September 23, 2025 1:26 AM IST
കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന കേരള സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് വണ്‍ മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കം കുറിച്ചു. 27 വരെയാണ് മത്സരങ്ങൾ കണ്ണൂരിൽ വിവിധ വേദികളിലായി നടത്തപ്പെടുക.
കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി സ്വാഗതം പറഞ്ഞു. വിഎച്ച്എസ്സി അഡീഷണൽ ഡയറക്ടർ പി.ആർ. ഉദയകുമാരി, കണ്ണൂർ എസ്എസ്കെ ഡിപിഒ ഇ. സി. വിനോദ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.സി. സുധീർ, കേരള തയ്ക്വാൻഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി വി.രതീഷ്,
ജിവിഎച്ച്എസ്എസ് സ്പോർട്സ് ഹെഡ്മിസ്ട്രസ് കെ.ജ്യോതി, ജില്ലാ സ്പോർട്സ് കൺവീനർ പി.പി. മുഹമ്മദലി, കെ.ടി.സാജിദ് എന്നിവർ പ്രസംഗിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.പി. മനോജ് കുമാർ നന്ദി പറഞ്ഞു.