കാ​സ​ര്‍​ഗോ​ഡ്: വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​ന് അ​റു​തി​യാ​യി. കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ആ​ദ്യ ബാ​ച്ചി​ലെ ആ​ദ്യ വി​ദ്യാ​ര്‍​ഥി കോ​ള​ജി​ല്‍ എ​ത്തി. ഉ​ക്കി​ന​ടു​ക്ക​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ആ​ദ്യ ബാ​ച്ചി​ലെ ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് ക്വാ​ട്ട​യി​ലു​മു​ള്ള ഏ​ഴു സീ​റ്റി​ലേ​ക്ക് ആ​ദ്യ​വി​ദ്യാ​ര്‍​ഥി രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ നി​ന്നു​ള്ള ഗു​ര്‍​വീ​ന്ദ​ര്‍ സിം​ഗ് പ്ര​വേ​ശ​നം നേ​ടി.

വി​ദ്യാ​ര്‍​ഥി​യെ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​പ്ര​വീ​ണി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ധു​രം ന​ല്‍​കി സ്വീ​ക​രി​ച്ചു. ശേ​ഷം ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. മൊ​ത്തം 50 എം​ബി​ബി​എ​സ് സീ​റ്റു​ക​ളാ​ണ് കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ലാ​സു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.