ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ളയിൽ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ ക്ല​ബി​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യം സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. മ​ത്സ​രം ആ​രം​ഭി​ക്കാ​ന്‍ ഒ​രു മാ​സം മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ നി​ല​വി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളും വി​ല​യി​രു​ത്താ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പു​ല്ല് പ​രി​പാ​ല​ന​ത്തി​ല്‍ തൃ​പ്തി അ​റി​യി​ച്ച സം​ഘം മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് പൂ​ര്‍​ണ​മാ​യും മ​ത്സ​ര​ത്തി​ന് സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു.

ഗ്രൗ​ണ്ടി​ല്‍ പു​ല്ല് വെ​ച്ചു പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ താ​ത്കാ​ലി​ക ഡ്ര​സിം​ഗ് റൂം, ​ഫ്ല​ഡ്‌​ലൈ​റ്റ്, മെ​ഡി​ക്ക​ല്‍ റൂം, ​ബ്രോ​ഡ്കാ​സ്റ്റ് റൂം, ​മീ​ഡി​യ ബോ​ക്‌​സ്, വി​ഐ​പി, വി​വി​ഐ​പി പ​വ​ലി​യ​ന്‍ തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു. ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള താ​ല്‍​കാ​ലി​ക ഫ്ല​ഡ് ലൈ​റ്റു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ഗ്രൗ​ണ്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റാ​ത്ത​തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച സം​ഘം ഉ​ട​ന്‍ മാ​റ്റ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്കി. തു​ട​ര്‍​ന്ന് ക​ളി​ക്കാ​രു​ടെ താ​മ​സ സ്ഥ​ല​വും പ​രി​ശീ​ല​ന ഗ്രൗ​ണ്ടും സ​ന്ദ​ര്‍​ശി​ച്ചു. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി.

ലാ​വ്‌​സാം​ബ ക​ണ്ണൂ​രി​ലെ​ത്തി

ക​ണ്ണൂ​ര്‍: വാരിയേഴ്സിന്‍റെ മ​ധ്യ​നി​ര​താ​രം ഏ​ണ​സ്റ്റീ​ന്‍ ലാ​വ്‌​സാം​ബ ക​ണ്ണൂ​രി​ലെ​ത്തി. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ താ​ര​ത്തെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഇ​വാ​ന്‍ വാ​സ്ലി സ്വീ​ക​രി​ച്ചു. ആ​ദ്യ സീ​സ​ണി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന് വേ​ണ്ടി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​ണ് ലാ​വ്‌​സാം​ബ. പ​തി​നൊ​ന്ന് മ​ത്സ​ര​ത്തി​ല്‍ നി​ന്ന് ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റും സ്വ​ന്ത​മാ​ക്കി.

45 ടാ​ക്കി​ളു​ക​ളും 52 ഇ​ന്റ​ര്‍​സെ​പ്ഷ​നും 546 പാ​സു​ക​ളും ന​ട​ത്തി​യ താ​രം ഇ​ന്‍റ​ര്‍​സെ​പ്ഷ​നി​ല്‍ ലീ​ഗി​ല്‍ ഒ​ന്നാ​മ​തും പാ​സി​ല്‍ ലീ​ഗി​ല്‍ ര​ണ്ടാ​മ​തു​മാ​യി.