മെഡിക്കൽ കോളജ് ആശുപത്രികവാടം നിർമാണം അവസാന ഘട്ടത്തിൽ
1588450
Monday, September 1, 2025 5:33 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പ്രവേശന കവാടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ . അത്യാഹിതം, ഒപി എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ പ്രവേശന ഭാഗത്താണ് പുതിയ കവാടം. കഴിഞ്ഞദിവ സം ഗവ. മെഡിക്കൽ കോളജ് കോട്ടയം എന്ന് കവാടത്തിൽ രേഖപ്പെടുത്തി.
99 ലക്ഷം രൂപ ചിലവഴിച്ചാണ് കവാടം നിർമിക്കുന്നത്. ഈ മാസം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീഷിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കൺസ്ട്രക് ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പുല്ലുകൾ വച്ചുപിടിപ്പിക്കണം.