അതിരമ്പുഴ, കുടമാളൂർ പള്ളികളിൽ എട്ടുനോമ്പാചരണം
1588451
Monday, September 1, 2025 5:33 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ എട്ടുനോമ്പാചരണം ഇന്ന് ആരംഭിക്കും. അഞ്ച്, ഏഴ് തീയതികളിൽ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, വചന സന്ദേശം, ജപമാല പ്രദക്ഷിണം എന്നിവ നടക്കും.
അഞ്ചിനു രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ഏഴിന് വിശുദ്ധ കുർബാന, 10ന് തിരുവചന പ്രഘോഷണം, ഉച്ചക്ക് 12ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, വചന സന്ദേശം, ജപമാല പ്രദക്ഷിണം.
ഏഴിന് രാവിലെ 5.15ന് ചെറിയ പള്ളിയിലും ആറിനും 7.45നും വലിയ പള്ളിയിലും 9.45ന് ചെറിയപള്ളിയിലും വലിയപള്ളിയിലും വിശുദ്ധ കുർബാന. വൈകുന്നേരം 4.15ന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന, വചനസന്ദേശം, ജപമാല പ്രദക്ഷിണം, 6.30ന് വിശുദ്ധ കുർബാന.
ഇന്നു മുതൽ എട്ടുവരെ വൈകുന്നേരങ്ങളിലെ തിരുക്കർമങ്ങളിൽ ഫാ. ജോസഫ് ചാലച്ചിറ ഒസിഡി, ഫാ. സേവ്യർ ഇലവുംമൂട്ടിൽ, ഫാ. ഇമ്മാനുവൽ നെല്ലുവേലി, ഫാ. ജെറിൻ കാവനാട്ട്, ഫാ. ജോർജ് വള്ളിയാംതടത്തിൽ എംസിബിഎസ്, ഫാ. തോമസ് കുത്തുകല്ലുങ്കൽ, റവ.ഡോ. ജോർജ് മംഗലത്ത്, ഫാ. ജയിംസ് മാളേയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഏബഹാം കാടാത്തുകുളം, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, ഫാ. അനീഷ് കാമിച്ചേരി എന്നിവർ നേതൃത്വം നൽകും.
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ മാതാവിന്റെ ജനനത്തിരുനാളിനൊരുക്കമായി എട്ടുനോമ്പാചരണവും വ്യാകുലമാതാവിന്റെ തിരുനാളും ഇന്ന് ആരംഭിക്കും. ഇന്നുമുതല്‍ എട്ടുവരെ എല്ലാ ദിവസവും രാവിലെ
ഏഴിനും 11നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, എട്ടു നോമ്പിന്റെ പ്രാര്‍ഥനകള്‍, നേര്‍ച്ച വിതരണം.
വ്യാകുലമാതാവിന്റെ തിരുനാള്‍ ആചരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ 30 വരെ എല്ലാ ദിവസങ്ങളിലും രാവിലെ 5:30ന്റെ വിശുദ്ധ കുര്‍ബാനയെത്തുടർന്ന് ലദീഞ്ഞ്. ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. ജോര്‍ജ് മംഗലത്തില്‍, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജസ്റ്റിന് വരവുകാലായില്‍, ഫാ. സുനില്‍ ആന്റണി എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.