അൽഫോൻസാഭവൻ ഏറ്റെടുത്തിട്ട് 50 വർഷം : ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
1588449
Monday, September 1, 2025 5:33 AM IST
കോട്ടയം: കുടമാളൂരിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം ഫ്രാന്‍സിസ്കന്‍ ക്ലാരസഭ ഏറ്റെടുത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി എഫ്സിസി അധ്യക്ഷത വഹിച്ചു.
കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോയി മംഗലത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാന്നാനം ആശ്രമം പ്രിയോര്‍ റവ.ഡോ. കുര്യന് ചാലങ്ങാടി സിഎംഐ, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, സെന്റ് മൈക്കിള്‍സ് വാര്‍ഡ് പ്രസിഡന്റ് റോയി സേവ്യര്‍, അല്‍ഫോന്‍സാ ഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി എഫ്സിസി, ചങ്ങനാശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി സെന്റ് ആന്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളുടെ നൃത്തശില്പവും ഉണ്ടായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി കൃതജ്ഞതാബലിയും ഉണ്ടായിരുന്നു.