ഓണം സാഹോദര്യത്തിന്റെ പ്രതീകം: ചേതന്‍കുമാര്‍ മീണ
1588462
Monday, September 1, 2025 5:40 AM IST
ചങ്ങനാശേരി: ഓണാഘോഷം മലയാളികളുടെ സാഹോദര്യത്തിന്റെ പ്രതീകമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ. ഇവിടത്തെ ആഘോഷങ്ങളും ആചാരങ്ങളും ഒരുപാട് ഹൃദയസ്പര്‍ശിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി നഗരസഭ 14-ാം വാര്‍ഡ് സഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍.
നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ നെജിയ നൗഷാദ് അധ്യക്ഷത വഹിച്ചു. എന്‍.എം. നൗഷാദ്, നഗരസഭ കൗണ്‍സിലര്‍മാരായ ജോമി ജോസഫ്, ബീനാ ജിജന്, ലിസി വര്‍ഗീസ്, എച്ച്. മുസമ്മില്‍ ഹാജി, പി.എസ്. രജിറാം, ടി.പി. അനില്‍കുമാര്‍എന്നിവര്‍ പ്രസംഗിച്ചു.