ഓണാഘോഷം കളറാക്കി ഗിന്നസ് പക്രു
1588454
Monday, September 1, 2025 5:33 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ ഓണാഘോഷം കളറാക്കി ഗിന്നസ് പക്രു. കുട്ടികളുമായി ആടിയും പാടിയും ഫോട്ടോയെടുത്തും ഓണാഘോഷം അവിസ്മരണീയമാക്കി.
സ്കൂൾ മാനേജർ റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൈക്കാരൻ തങ്കച്ചൻ കളമ്പുകാട്ട്, പിടിഎ പ്രസിഡന്റ് സാബു ജോസഫ്, പ്രിൻസിപ്പൽ ആഷാ ജോസഫ്, സ്റ്റാഫ് സെക്രട്ടറി രമ്യ ജോർജ് എന്നിവർ പ്രസംഗിച്ചു.പിടിഎ യുടെ നേതൃത്വത്തിൽ ഓണസദ്യയും നടത്തി.