വൈക്കം-വെച്ചൂർ റോഡ് ഗതാഗതയോഗ്യമാക്കണം
1588455
Monday, September 1, 2025 5:33 AM IST
വൈക്കം: ഗതാഗതം ദുരിതപൂർണമായ വൈക്കം-വെച്ചൂർ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി നൂറു കണക്കിനുവാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വൻകുഴികൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
ഓണക്കാലവും വെച്ചൂർപള്ളി പെരുന്നാളും നടക്കുന്ന സമയമായതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിരക്കേറിയതിനാൽ അപകടങ്ങളും പതിവാകുകയാണ്. പി.എൻ.ശിവൻകുട്ടിയുടെ അധ്യക്ഷത ചേർന്ന യോഗം കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ പി.എൻ. ശിവൻകുട്ടി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് പുതിയ വെച്ചൂർ മണ്ഡലം പ്രസിഡന്റായി വർഗീസ് പുതുപ്പള്ളിയെ തെരഞ്ഞെടുത്തു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വർഗീസ് പുളപ്പള്ളി, ടോമി, ബെന്നി മിത്രംപള്ളി, ബിട്ടോ പേരയിൽ,സിറിയക് പൊന്നയ്ക്കനേഴത്ത്, ജോയി പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.