കാർഷിക ഗ്രാമോത്സവം സമാപിച്ചു
1588457
Monday, September 1, 2025 5:40 AM IST
തലയോലപ്പറമ്പ്: സെന്റ് ജോർജ്പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ സഹൃദയ വെൽഫെയർ സർവീസസ് എറണാകുളത്തിന്റെയും തലയോലപ്പറമ്പ് പൗരാവലിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച കാർഷിക ഗ്രാമോത്സവം സമാപിച്ചു.
ഫാ. ജോസ് കൊളുത്തു വള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിഷപ് മാർ തോമസ് ചക്യത്ത് മികച്ച കർഷകരെ ആദരിച്ചു.ക്ഷീരകർഷകരായ സോണി സോമൻ, വി.ആർ.അനൂപ്കുമാർ, ആൽവിൻ അരയത്തേൽ, ആഷ്ലി ജോൺ പത്തിൽ എന്നിവരെയടക്കം 34 കർഷകരെയാണ് ആദരിച്ചത്.
ഹരിതകർമ സേനാംഗങ്ങളെ ഡോ.ജോസ്പുഞ്ചക്കോട്ടിൽ ആദരിച്ചു. സി.കെ.ആശ എംഎൽഎ മുഖ്യാതിഥിയായിരുന്നു. വൈകുന്നേരം സഹ വികാരി ഫാ. ആൽജോ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ കെ.ഫ്രാൻസിസ് ജോർജ് എംപി ആരോഗ്യപ്രവർത്തകരെ ആദരിച്ചു. വികാരി റവ.ഡോ. ബെന്നിജോൺ മാരാംപറമ്പിൽ, ഫാ.ജോസ് കൊളുത്തുവള്ളിൽ, ഫാ. ആൽജോ കളപ്പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.