അയ്യൻകാളി ജന്മദിനാഘോഷം
1589813
Sunday, September 7, 2025 11:30 PM IST
മുക്കൂട്ടുതറ: ചാത്തൻതറ അഖില കേരള ചേരമർ ഹിന്ദു മഹാസഭ 1270-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 162-ാമത് ജന്മദിനം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് സുനി ടി. രാജ് യോഗം ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് രാജു വെൺമാന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ഡി. ദിലീപ്, ഒ.കെ. തങ്കപ്പൻ, സജിനി കാട്ടുപറമ്പിൽ, അഞ്ചു രമേശ്, എം.കെ. മോഹനൻ മാമൂട്ടുംപാറ, ജയപ്രകാശ് പുളിക്കൽ, പി.കെ. രാജു പഴയകുളത്ത്, രാധ മത്തിമല, രാജമ്മ രാജു വെൺമാന്തറ, സുനിൽ കാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. യോഗത്തോടനുബന്ധിച്ച് കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
പൊൻകുന്നം: കെപിഎംഎസ് കാഞ്ഞിരപ്പള്ളി യൂണിയൻ അയ്യൻകാളി ജയന്തി ആഘോഷിച്ചു. പൊൻകുന്നം കെവിഎംഎസ് കവലയിൽനിന്ന് രാജേന്ദ്രമൈതാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഘോഷയാത്ര നടത്തി.