ഓണാഘോഷം
1589814
Sunday, September 7, 2025 11:30 PM IST
കാനം: കണ്ണാനി കൃഷ്ണവിലാസം കുടുംബയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും പ്രസന്നൻ കണ്ണാനിയുടെ വസതിയിൽ നടത്തി. മെന്റലിസ്റ്റ് ഡോ. സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ജയശ്രീ അനിൽകുമാർ ഓണസന്ദേശം നൽകി. ചെയർമാൻ കെ.എൻ. രാജമ്മ മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികളും കലാകായികമത്സരങ്ങളും നടത്തി. സമാപനസമ്മേളനത്തിൽ കെ.എൻ.എസ്. നായർ അധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രേഖ പ്രദീപ്, പ്രസന്നൻ കണ്ണാനി, ഹരിപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.
എലിക്കുളം: പാമ്പോലി നവഭാരത് പബ്ലിക് ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സമാപനസമ്മേളനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ആർ. ബാബു അധ്യക്ഷത വഹിച്ചു. ലൈബ്രറി അംഗം സംഗീത, റിയാലിറ്റി ഷോ താരം ജോയൽ വി. ജോയി, ഉന്നതവിജയം നേടിയ വിദ്യാർഥികളായ ഡിയോൺ നോബി, ടാനിയ ജോൺ, അന്ന മരിയ സിബി, ജോയൽ ജോസ് എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് സമ്മാനദാനം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി ബി. ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ്. ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, സെൽവി വിൽസൺ, എസ്. സന്ദീപ് ലാൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ചിറക്കടവ്: മണിമലക്കുന്ന് കൂട്ടായ്മയുടെ ഓണാഘോഷം കിഷോർ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാക്കി സജീവ്, ലാലിച്ചൻ കളരിക്കൽ, മേരിക്കുട്ടി കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.