ഡിജിറ്റല്‍ തടവറയില്‍നിന്ന് ജീവിതപാഠങ്ങളിലേക്ക് വളരണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1589817
Sunday, September 7, 2025 11:30 PM IST
പാലാ: ഡിജിറ്റല്‍ തടവറയില്‍നിന്ന് സമൂഹ്യസേവനത്തിലേക്ക് പുതുതലമുറയെ കൈപിടിച്ച് നടത്തുന്ന സംഘടനയാണ് എന്സിസിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. പാലാ സെന്റ് തോമസ് കോളജില്‍ 5-കെ നേവല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന ക്യാന്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് കമാൻഡിംഗ് ഓഫീസര്‍ ഹരി പരമേശ്വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ സന്ദേശം നല്കി. ഡെപ്യൂട്ടി കമാൻഡന്റ് സബ് ലഫ്. ഡോ. അനീഷ് സിറിയക്, എന്‍സിസി നേവല്‍ വിംഗ് എഎന്ഒമാരായ ലഫ്. ഫെബി ജോസ്, സനല്‍ രാജ്, ആര്. വിനായകന്, ലിബിന് ഏബ്രഹാം, സൗമ്യ സുരേന്ദ്രന്, കേഡറ്റ് ക്യാപ്റ്റന്‍ കണ്ണന് ബി. നായര്‍, പെറ്റി ഓഫീസര്‍ കേഡറ്റ് ജോണ്‍ റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.