പോക്സോ കേസ് പ്രതിയെ ശിക്ഷിച്ചു
1578437
Thursday, July 24, 2025 5:03 AM IST
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി വരാപ്പുഴ ദേവസ്വംപാടം അപ്പിച്ചമല്ലംപറമ്പ് വീട്ടിൽ ശരത്തിന് (29) പറവൂർ അതിവേഗ സ്പെഷൽ കോടതി എട്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. അതിജീവിതയെ ഫേസ്ബുക് വഴി പരിചയപ്പെട്ട ശേഷം വീട്ടിൽവച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.