അമൃതയിൽ സമാരംഭം-2025
1578911
Saturday, July 26, 2025 4:48 AM IST
കൊച്ചി: അമൃത സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കോമേഴ്സിൽ പുതിയ വിദ്യാർഥികളെ വരവേറ്റു. ബ്രഹ്മസ്ഥാനം കാന്പസിൽ നടന്ന സമാരംഭം 2025 പരിപാടി സംസ്ഥാന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു.
700-ഓളം വിദ്യാർഥികളാണ് പുതിയതായി എത്തിയത്. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ശാന്തികുമാർ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. യു. കൃഷ്ണകുമാർ, ഡോ. നാരായണൻ മേനോൻ കൊമേരത്ത്, ഡോ. ശരത് മേനോൻ, ഡോ. പി. രാജശേഖർ എന്നിവർ പ്രസംഗിച്ചു.