മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു
1578914
Saturday, July 26, 2025 5:00 AM IST
തിരുമാറാടി: മേഖലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പഞ്ചായത്തിൽ നാവോളിമറ്റം - മീൻകുന്നം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വൈദ്യുത ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു.
ഒലിയപ്പുറം നടക്കാവ് ഹൈവേയിൽ തിരുമാറാടി സ്കൂളിന് സമീപത്തും വൈദ്യുതി ലൈനിന് മുകളിൽ മരം വീണതിനെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു.
കൂത്താട്ടുകുളം അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തിയാണ് രണ്ടിടത്തെയും മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
വടക്കൻ പാലക്കുഴയിൽ പുതിയാമറ്റത്തിൽ ജോയിയുടെ വീടിന് മുകളിൽ മരം ഒടിഞ്ഞു വീണ മേൽക്കൂര തകർന്നു.